മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.എൻ. കുഞ്ഞുമോൾ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സഹീർ അലി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട് പ്രഫ. എം.കെ. സാനു അനുസ്മരണ പ്രഭാഷണം നടത്തി. കെ. മുടവൂർ, കെ.ആർ. വിജയകുമാർ, എൻ.വി. പീറ്റർ, സി.ആർ. ജനാർദനൻ, എ.എൽ. സീമ, പി.വി. മത്തായി, കെ.ആർ. സുകുമാരൻ എം.കെ.ഹസൈനാർ എന്നിവർ പ്രസംഗിച്ചു.
കൺവൻഷനു മുന്നോടിയായി മഞ്ഞണിപ്പൂനിലാവ് എന്ന പേരിൽ എസ്. ജാനകി അനുസ്മരണം നടത്തി. ഗായിക ജെസി സാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗാനാർച്ചനയിൽ ഗായകരായ കെ.എസ്. സുഗമ, എ.കെ. പ്രസാദ്, പെട്രീസ സാബു, ജമാൽ ആക്കോത്ത്. ഷീജാ മണി, കങ്കണ, എം.കെ. ഹസൈനാർ, മനോജ് കുമാർ, ജെബി ഷാനവാസ്, പി.രഞ്ജിത എന്നിവർ എസ്.ജാനകിയുടെ പാട്ടുകൾ ആലപിച്ചു .